Pages

kadhakal /കഥകൾ

Tuesday, May 30, 2023

വേർപാട്

ഇന്ന് ഞങ്ങളുടെ പ്രണയത്തിന്റെ അവസാനദിനം ആയിരുന്നു.

വീണ്ടും ആ പഴയ അപരിചിതരിലേക്കു മടങ്ങുന്നതിന്  മുൻപേ ഒരിക്കൽ കൂടെ ആ കടൽ തീരത്ത് ഒന്നിച്ചിരുന്നൊരു അസ്തമയം എന്നെ എന്റെ ആഗ്രഹത്തെ തള്ളികളയാൻ അയാൾക്ക്‌ കഴിയുമായിരുന്നില്ല!

ആ കടൽ തീരത്ത് വച്ചാണ്‌ ഞങ്ങൾ അധികവും കണ്ടിട്ടുള്ളത്. ഓരോ കാഴ്ചയും അത്രയേറെ പ്രിയപ്പെട്ടതായിരുന്നു. തീരത്തെ പുൽകാൻ ഓടി അടുക്കുന്ന തിര പോലെയായിരുന്നു അവന് അവൾ !
 അസ്‌തമയ  സൂര്യനെ സാക്ഷിയാക്കി ഒരു കപ്പ് ചായയ്ക്ക് അരികിൽ ചേർന്നിരുന്നു ഞങ്ങൾ പ്രണയം കൈമാറി.
ഒരു നടുക്കത്തോടെ ഞാൻ തിരിച്ചറിയുന്നു. ഇനി അതെല്ലാം വെറും ഓർമ്മകൾ മാത്രമാണ്... ഞാൻ അയാളിൽ നിന്ന് പടിയിറങ്ങേണ്ടിയിരിക്കുന്നു...!ആ ഹൃദയം എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു..!

ചിന്തകളിലേക്ക് ഊർന്നു വീണ എന്നെ ഉണർത്തിയത് അയാളുടെ ഗന്ധം ആണ്...! അത്രമേൽ ആ മനുഷ്യൻ എന്നിൽ നിറഞ്ഞിരുന്നു.
അവസാനമായി ഞാൻ അയാൾക്ക് ഒരു കവിത സമ്മാനിച്ചു. ഞാൻ ഇനി ഒരിക്കലും എഴുതാൻ ഇടയില്ലാത്തത്!ഞങ്ങൾ മാത്രമായി നിറഞ്ഞു നിക്കുന്നത്.
അദ്ദേഹത്തിന്റെ വിളറിയ ചിരികൾ മുഴുവൻ എനിക്കായി കരുതി വച്ച ചുംബങ്ങൾ ആണെന്ന് ഞാൻ വിശ്വസിക്കുന്നു.!ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലന്ന് ആ കണ്ണുകൾ എന്നോട് പറയാതെ പറഞ്ഞു. എങ്കിലും കാത്തിരിക്കുമെന്ന് ഞാനും!

ഹൃദയം പിളരുന്ന വേദന. അയാൾ ചുംബിച്ച ഇടങ്ങളിൽ ഒക്കെ ഒരു വാൾ കുത്തിയിറങ്ങുന്ന പോലെ!

അസ്‌തമായമാണ്. എങ്കിലും ആ ചുമന്ന പ്രകാശം കാർമേഘം പോലെ കറുത്തിരുണ്ട് എന്റെ മുൻപിൽ നിന്നു!
ഞാൻ സമ്മാനിച്ച കവിത കൈവെള്ളയിൽ ഒതുക്കി അയാൾ നടന്നകലുന്നത് ഹൃദയം പിടയുന്ന വേദനയോടെ നോക്കി നിൽക്കാനേ എനിക്ക് സാധിച്ചുള്ളൂ.

ഒന്നുചേർന്നാൽ അത്രമേൽ മനോഹരമായതിനെ മാത്രമേ കാലം എന്നും വേർപിരിയിച്ചിട്ടുള്ളു!

1 comment:

  1. ഒന്നുചേർന്നാൽ അത്രമേൽ മനോഹരമായതിനെ മാത്രമേ കാലം എന്നും വേർപിരിയിച്ചിട്ടുള്ളു!❣️❣️❣️

    ReplyDelete