Pages

Wednesday, March 29, 2023

അവൻ

അവിചാരിതമായി  ഒരിക്കൽ കൂടെ ഞാൻ അയാളെ കണ്ടു. നീട്ടി വളർത്തിയ താടി രോമങ്ങൾക്കിടയിൽ വിരഹത്തിന്റെ വെളുപ്പ് അവിടെയും ഇവിടെയും കാണാം. ഞാൻ ചുംബിച്ച നെറ്റിത്തടങ്ങളിൽ  കാലത്തിന്റെ ചുളിവുകൾ രൂപപ്പെട്ടിരുന്നു. അന്നും ഇന്നും മായാത്തതായി ഒന്ന് മാത്രം. നെഞ്ചു പിളരുന്ന ആ നോട്ടം. കാലം കടന്ന് പോയിട്ടും അറിയാതെ ഏറ്റ അയാളുടെ സ്പർശനം എന്നെ ഇരുപതുകളിലേക്ക് എത്തിച്ചു. എന്നാൽ ഇന്ന് അയാളിൽ ഞാൻ 'അവനെ' എത്ര തിരഞ്ഞിട്ടും കാണാൻ കഴിഞ്ഞില്ല.

 എന്റെ വേർപാട് നിനക്കിത്ര വേദന ആയിരുന്നോ!? എന്നെക്കാൾ അനുഭവിച്ചത് അയാൾ ആണ്. അയാളുടെ കണ്ണുകളിൽ നീ എന്റേത് മാത്രമായി തിരിച്ചു വരുമോ എന്ന ചോദ്യം എനിക്ക് അനുഭവപ്പെട്ടു. വേണ്ട... അയാളെ ഇനിയും വേദനിപ്പിക്കാൻ എനിക്കാവില്ല. ഒരു  അപരിചിതനെ കണ്ട ഭാവത്തിൽ ഞാൻ നടന്നു നീങ്ങി. ഒന്ന് തിരിഞ്ഞ് പോലും നോക്കിയില്ല ഞാൻ...
 അയാൾ പോയോ അതോ അവിടെ തന്നെ നിൽപുണ്ടാകുമോ?

നിൽക്കുന്നുണ്ടാകണം.ഒരുനാൾ എന്നെ അത്രമാത്രം സ്നേഹിച്ചിരുന്ന ഹൃദയത്തിൽ നിന്ന് ഞാൻ മെല്ലെ മെല്ലെ നടന്നകന്നു. ഉള്ള് പിളരുന്ന വേദനയോടെ...

Monday, March 13, 2023

നിനക്കായി 🥰

"ഞാൻ ഒന്ന് കെട്ടിപിടിച്ചോട്ടെ?"

ഒട്ടും പ്രതീക്ഷിക്കാതെയുള്ള അവളുടെ ആ ചോദ്യം കേട്ടപ്പോൾ എനിക്ക് തെല്ലൊരു ഞെട്ടൽ ഉണ്ടായി.

                 
തൊട്ട് മുൻപ് തന്നോട് കളിച്ചു ചിരിച്ചു നിന്നിരുന്നവൾ തന്നെയാണോ ഇത്!? അവളുടെ മുഖത്ത് ആ നിമിഷം മിന്നിമറയുന്ന ഭാവം എന്താണെന്ന് എനിക്ക് മനസിലായില്ല. നിറഞ്ഞു നിൽക്കുന്ന കണ്ണുകൾ തുളുമ്പാതിരിക്കാൻ അവൾ നന്നേ പാടുപെടുന്നുണ്ടായിരുന്നു.

    
സമ്മതം എന്നോണം ഞാൻ ചിരിച്ചു കാണിച്ചപ്പോൾ അവൾ ഓടി എന്റെ അരികിൽ എത്തി. അവളുടെ കണ്ണുനീരിനാൽ എന്റെ ഷർട്ട്‌ നനഞ്ഞു തുടങ്ങുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു . അവളുടെ എങ്ങലടികൾ എന്റെ ഹൃദയമിടിപ്പിന്റെ താളത്തിനോട് അലിഞ്ഞു ചേർന്നു. ഞാനവളെ ചേർത്തുപിടിച്ചു. ഒരു കൊച്ചുകുഞ്ഞിന്റെ ലാഘവത്തോടെ അവളെന്റെ നെഞ്ചിൽ പറ്റിച്ചേർന്നു നിന്നു.

❤️
കൊറച്ചുകഴിഞ്ഞതും അവൾ എന്നിൽ നിന്നും അകന്നു മാറി. കരഞ്ഞു വീങ്ങിയ കണ്ണുകൾ തുടച്ചുകൊണ്ട് അവൾ എന്നെ നോക്കി പുഞ്ചിരിച്ചു. മറുത്തൊന്നും ചോദിക്കാതെ ഞാനും അവൾക്കൊരു പുഞ്ചിരി സമ്മാനിച്ചു.🥰

ഞൊടിയിടയിൽ അവളെന്റെ ആ പഴയ വായാടി ആയി മാറി. തൊട്ട് മുൻപ് എന്നെ കെട്ടിപിടിച്ചു കരഞ്ഞത് ഇവൾ തന്നെയാണോ!? ഞാൻ അതിശയിച്ചുപോയി "

പിന്നീട് ഒരിയ്ക്കൽ അവൾ  എന്നെ കണ്ടപ്പോൾ പറഞ്ഞു  "അന്ന് നീ എന്നെ മറുത്തൊന്നും പറയാതെ കേട്ടിരുന്നതുകൊണ്ടാണ് എനിക്കത്രമേൽ ആശ്വാസം തോന്നിയത്."

പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ആദ്മനിർവൃതി എനിക്കപ്പോൾ അനുഭവപ്പെട്ടു. 🥰

ചെലപ്പോഴൊക്കെ അങ്ങനെയാണ്. നമ്മളൊന്നും പറയേണ്ടി വരില്ല. ഒന്ന് കേട്ടിരുന്നാൽ മാത്രം മതിയാവും.

കേൾക്കാൻ ഒരു കാതും താങ്ങാൻ ഒരു തോളും. അതിനോളം അപ്പുറം ഈ ലോകത്ത് മറ്റൊന്നും ഇല്ലെടോ ❤️




വിരഹം

പുറത്ത് മഴ തകർത്തു പെയ്യുന്നുണ്ട്. മഴപോലെ തന്നെ ആണ് പ്രണയവും വിരഹവും. നിനച്ചിരിക്കാത്ത നേരത്ത് നിറഞ്ഞു പെയ്തു ആകെ നനച്ചു കടന്നു ...