പുറത്ത് മഴ തകർത്തു പെയ്യുന്നുണ്ട്. മഴപോലെ തന്നെ ആണ് പ്രണയവും വിരഹവും.
നിനച്ചിരിക്കാത്ത നേരത്ത് നിറഞ്ഞു പെയ്തു ആകെ നനച്ചു കടന്നു പോകും. ചിലപ്പോൾ പെയ്തു പെയ്തു തിരികെ മടങ്ങാൻ മടി ആയി അങ്ങനെ നിൽക്കും. ചിലപ്പോൾ പേമാരി പോലെ എല്ലാം നശിപ്പിച്ചു കളയും
അമ്പിളിയ്ക്ക് ഇത്തവണ ഓണം വളരെയേറെ പുതുമയുള്ളതാണ്. അവൾക്ക് ജോലി കിട്ടിയതിൽ പിന്നെ ആദ്യത്തെ ഓണമാണ്.ഓണനാളുകളിൽ പ്രിയപ്പെട്ടവരുമായി സ്നേഹം പങ്കുവയ്ക്കുന്നത്ഓണക്കോടി സമ്മാനിച്ചുകൊണ്ടാണല്ലോ. ശമ്പളക്കാരിയായതുകൊണ്ട്അവളുടെ കൈയ്യിൽ നിന്ന് ഓണക്കോടി വാങ്ങാൻ ഉറ്റവരെല്ലാം കാത്തിരിക്കുകയാണ്.ഇരുപതാം വയസ്സിൽ ജോലി കിട്ടുമെന്നുള്ള ജോത്സ്യന്റെ പ്രവചനം ഫലിച്ചു.തലസ്ഥാന നഗരിയിൽ തന്നെ ജോലി കിട്ടിയപ്പോൾ വളരെഉത്സാഹവും ആവേശവുമായിരുന്നു അവൾക്ക്. പട്ടണത്തിലെ ജീവിതംഅവൾ അത്രയേറെ കൊതിച്ചിരുന്നു. പക്ഷെ ഇപ്പോൾ വല്ലപ്പോഴുമെങ്കിലുമൊന്ന് വീട്ടിൽ പോകാൻ കഴിയാത്തതിന്റെ വേദന അവളെ കുറച്ചൊന്നുമല്ല അലട്ടുന്നത്.
ഓഫീസിലെ 'ബേബി'യാണ് അമ്പിളി. അതിന്റെ സ്നേഹവും,വാത്സല്യവും അവൾ ആവോളം അനുഭവിക്കുന്നുണ്ട്. അവൾക്കാണെങ്കിൽ ജോലിത്തിരക്ക് കാരണം നിന്ന് തിരിയാൻ നേരമില്ല.ചിലപ്പോൾ വിചാരിക്കും ജോലിയും വേണ്ടാന്ന് വച്ച്വീട്ടിലെങ്ങാനും ഒതുങ്ങിക്കൂടിയാലോയെന്ന്.എത്ര കാലമെന്ന് വച്ചാ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നത്. ഒരുട്രാൻസ്ഫറിന് ശ്രമിച്ചിട്ടൊട്ട് നടക്കുന്നുമില്ല.അതെങ്ങനാ, ആരുടെയൊക്കെ കൈയ്യും, കാലും പിടിച്ചാലാണ്ഇതൊക്കെ സാധിക്കണേ...... അതോർക്കുമ്പോൾ എല്ലാം വേണ്ടായെന്ന്വയ്ക്കും.
എന്തൊക്കെയാണെങ്കിലും ഓണത്തിന്റെ തിക്കും, തിരക്കുംബഹളവുമൊക്കെ തുടങ്ങുന്നതിനു മുമ്പേ വീട്ടിലേക്ക് പോകണമെന്ന്അവൾ തീരുമാനിച്ചിരുന്നു. പട്ടണത്തിലെ മുന്തിയ കടയിൽ നിന്ന് തന്നെ പ്രിയപ്പെട്ടവർക്കുള്ള ഓണക്കോടി കാലേക്കൂട്ടി വാങ്ങി വച്ചു.അമ്മയ്ക്കും, അനുജത്തിയ്ക്കും ഓരോ ജോടി കൂടുതൽവാങ്ങി.അയൽ പക്കത്തുള്ള അവളുടെ കുട്ടിക്കൂട്ടുകാരായഅപ്പുണ്ണിക്കും പാറുക്കുട്ടിയ്ക്കും വാങ്ങി ഓരോ കുഞ്ഞുടുപ്പുകൾ.ജോലിയെല്ലാം വേഗം തീർത്ത് വീട്ടിലെത്തുന്നതിനുള്ള തീവ്രശ്രമത്തിലാണ് വാരാന്ത്യ അമ്പിളി.ജോലിയിൽ വീഴ്ച വരുത്തി ആരുടെയും പഴി കേൾക്കുന്നത്അവൾക്ക് തീരെ ഇഷ്ടമല്ല. അതുകൊണ്ടു കൂട്ടുകാരോടൊന്നും പതിവ് കുശലം പറച്ചിലിനുള്ള സമയം കിട്ടാറില്ല. രണ്ട് മൂന്ന് ദിവസമായി വൈകിട്ട് ചായ കുടിക്കുന്നതിനും ക്യാന്റീനിലേയ്ക്കും അമ്പിളി പോകാറില്ല.അന്ന് രാവിലെ ഓഫീസിലേയ്ക്ക് പുറപ്പെടുമ്പോൾഉച്ചയ്ക്കുള്ള തീവണ്ടിയ്ക്ക് തന്നെ നാട്ടിലേയ്ക്ക് തിരിക്കണമെന്ന്അവൾ തീരുമാനിച്ചിരുന്നു.ദൂരം എത്ര താണ്ടിയാലാണ് അങ്ങ് എത്തുന്നത്. എല്ലാവരെയുംഒന്നു കാണാൻ കൊതിയായിത്തുടങ്ങി.വീട്ടിലേക്ക് പോകുന്ന ദിവസം ഒരു പ്രത്യേക സന്തോഷവുംപ്രസരിപ്പുമാണ് അവളുടെ മുഖത്ത്. അത് കാണുമ്പോൾ ഓഫീസിൽപലരും ചോദിക്കും. ഇന്ന് വീട്ടിൽ പോകുവായിരിക്കുമല്ലേ?മറുപടി ഒരു വിടർന്ന ചിരിയിൽ ഒതുക്കും.എന്നും ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ നേരം കൂട്ടുകാരെല്ലാംഒപ്പം കൂടും. കറികളെല്ലാം പങ്ക് വച്ച് കുശാലായ ശാപ്പാട്.അന്ന് രാവിലെ അവരെയൊക്കെ കണ്ടപ്പോൾ തന്നെ പറഞ്ഞു.ഇന്ന് നമ്മുക്ക് നേരത്തെ ഊണ് കഴിക്കണം. ഉച്ചയ്ക്കുള്ള തീവണ്ടിയ്ക്ക് പോകണമെന്നാണ് വിചാരിക്കുന്നത്.മറ്റൊന്നും ശ്രദ്ധിക്കാതെ ജോലിയിൽ മുഴുകിയിരിക്കുകയാണ്അമ്പിളി.അടുത്തുള്ള മോസ്കിൽ നിന്ന് ബാങ്ക് വിളി കേട്ടു. എല്ലാംഒതുക്കി വച്ച് ഭക്ഷണം കഴിക്കാൻ ഒരുങ്ങി.ഡിംഗ്..............ആരോ മേശപ്പുറത്തുള്ള കോളിംഗ് ബെൽആഞ്ഞമർത്തി.അല്പം കഴിഞ്ഞ് പ്യൂൺ ഗോപി വന്ന് മടിച്ചു മടിച്ചു പറഞ്ഞു.അമ്പിളി കൊച്ചേ. സൂപ്രണ്ട് സാറ് വിളിക്കുന്നു.ഓ..... ഒരു കുപ്രണ്ട്......... അങ്ങേർക്ക് വിളിക്കാൻ തോന്നിയ നേരം.അവൾ പിറുപിറുത്തുകൊണ്ട് എഴുന്നേറ്റ് ചെന്ന്യാന്ത്രികമായി ചിരിച്ചുകൊണ്ട് ഭവ്യതയോടെ ചോദിച്ചു.എന്താ സർ വിളിച്ചത്?ങാ.....അമ്പിളി, ഇപ്പോൾ കിട്ടിയ ഫാക്സ് സന്ദേശമാണ്..വെരി അർജന്റ്ഒന്നും മിണ്ടാതെ അതും വാങ്ങി തിരിച്ചു നടന്നു. കണ്ണുകൾനിറഞ്ഞു.കൂട്ടുകാർ ഊണ് കഴിക്കാൻ അവളെയും കാത്ത് ഇരിക്കുകയാണ്.നിങ്ങൾ കഴിച്ചോളൂ. എനിക്ക് കുറച്ച് താമസമുണ്ട്. അവളുടെശബ്ദം ഇടറി.വെപ്രാളപ്പെട്ട് എങ്ങനെയൊക്കെയോ എഴുതിത്തീർത്ത് സൂപ്രണ്ടിനെ ഏൽപിച്ചു. അപ്പോഴേക്കും കൂട്ടുകാർ ഭക്ഷണം കഴിച്ച് എഴുന്നേറ്റ് പോയിക്കഴിഞ്ഞു. ഇനിയിപ്പോ ഊണ് കഴിക്കാൻ നിന്നാൽ വണ്ടികിട്ടില്ല.പാത്രത്തിലുള്ള ചോറ് കളഞ്ഞ് കഴുകി വച്ചിട്ട് അവൾ വേഗംഇറങ്ങി ഓടി. ആരോടും യാത്ര പറയാൻ പോലും ഓർത്തില്ല.റോഡിൽ ചെന്ന് ആട്ടോ കാത്തു നിന്നു. കാലിയായി വരുന്നതൊക്കെ നിർത്താൻ ഭാവമില്ലാതെ കടന്നുപോയിക്കൊണ്ടിരുന്നു.എന്തു കഷ്ടമാണിത്. വണ്ടിയുടെ സമയമായിക്കൊണ്ടിരിക്കുകയാണല്ലോ.ഭാഗ്യത്തിന് ഒരു ആട്ടോ അവളുടെ അടുത്ത് വന്ന് നിറുത്തി.എങ്ങോട്ടാ?റെയിൽവേ സ്റ്റേഷനിൽ പോകണം.അങ്ങോട്ടാണെങ്കിൽ പോകില്ല.വേറെ ഓട്ടം പോകുവാ.എങ്കിൽ പിന്നെ താൻ പറയുന്നിടത്തേയ്ക്ക് ഞാൻപോകാം. അവൾ അയാളോട് കലഹിച്ചു.അപ്പോഴാണ് ഓഫീസ് വാഹനവുമായി ഡവർ രാജു അതുവഴി വന്നത്.റെയിൽവേ സ്റ്റേഷനിലേക്കാണെങ്കിൽ കയറിക്കോഅമ്പിളിക്കുട്ടീ, ഈ വണ്ടി അതു വഴിയാ പോകുന്നത്? അവൾദൈവത്തെ സ്തുതിച്ചുകൊണ്ട് അതിൽ കയറി.വഴിയിലും കടകളിലുമെല്ലാം ഓണത്തിരക്ക് കൊടുമ്പിരികൊണ്ടിരിക്കുകയാണ്. തെളിഞ്ഞ അന്തരീക്ഷം വഴിയോരക്കച്ചവടക്കാരുടെവില്പനയെ ഉഷാറാക്കുന്നുണ്ട്. അവരുടെ മുഖത്തെ സൂര്യതേജസ്സ്കണ്ടാലറിയാം ലാഭക്കൊയ്ത്താണെന്ന്.പാവങ്ങൾ..... അവൾക്ക് സഹതാപം തോന്നി. വല്ലപ്പോഴുമല്ലേ......റെയിൽവേ സ്റ്റേഷൻ പരിസരത്തെല്ലാം തിക്കും തിരക്കുമാണ്.ടിക്കറ്റ് കൗണ്ടറിലെ നീണ്ട ക്യൂ കണ്ട് അവൾ അന്തം വിട്ടു.ഓണാവധി തുടങ്ങാൻ ഇനിയും ദിവസങ്ങളുണ്ടല്ലോ......എന്നിട്ടും ഇത്രയധികം തിരക്കോഅവൾ ടിക്കറ്റെടുത്ത് ഫ്ളാറ്റ് ഫോമിലേയ്ക്ക് ഓടി. യാത്രക്കാർതലങ്ങും വിലങ്ങും പായുകയാണ്.ഓണത്തെവരവേൽക്കുന്നതിനുള്ള നെട്ടോട്ടമാണിതെന്ന്അവൾക്ക് മനസ്സിലായി.തീവണ്ടി ഫ്ളാറ്റ് ഫോമിൽ കാത്തു കിടപ്പുണ്ട്. അവൾവണ്ടിയിൽക്കയറി സൈഡ് സീറ്റ് പിടിച്ചു......... ലഗേജുകൾ മുകളിലത്തെതട്ടിൽ വച്ചു.പ്രിയപ്പെട്ടവർക്കൊപ്പംആളുകൾ ഒഴുകിയെത്തുന്നതുപോലെ തോന്നി. അവരുടെഓണം ഉണ്ണാൻ പോവുകയാണ് എല്ലാവരും.ഉച്ചഭാഷിണിയിലൂടെ ഒരറിയിപ്പ് മുഴങ്ങി കേട്ടു..അപ്രതീക്ഷ കാരണങ്ങളാൽ വണ്ടി പുറപ്പെടാൻ ഒരു മണിക്കൂർ വൈകും.അവൾക്കാണെങ്കിൽ നന്നായിട്ട് വിശക്കുന്നുമുണ്ട്. വീട്ടിലെ ഞാൻ ഒരു നേരമാകും.കോഫ്.....കോഫി........അവൾ ഒരു കാപ്പി വാങ്ങി.രണ്ടു വടയും വാങ്ങി കാപ്പിയും കുടിച്ച് വിശപ്പടക്കി.പ്ലാറ്റ്ഫോമിലെ ആൾത്തിരക്ക് നോക്കിയിരിക്കാൻ നല്ലകൗതുകം തോന്നി. തമിഴരും, ഹിന്ദിക്കാരും, വിദേശികളുമെല്ലാം ഓണത്തിരക്കിൽ മലയാളിയോടൊപ്പം ചേരുകയാണ്.വെണ്ണ നിറത്തിൽ മെഴുക് പ്രതിമയെപ്പോലെ ഒരു മദാമ്മയെകണ്ട് അവൾ കണ്ണെടുക്കാതെ നോക്കിയിരുന്നു. സ്വർണ്ണനിറത്തിലുള്ളമിനുമിനുത്ത തലമുടി പോണിടെയിൽ കെട്ടിയിരിക്കുന്നു. മുട്ടിനുമുകളിൽ നിൽക്കുന്ന കടും ചുവപ്പ് കൈയ്യില്ലാത്ത കുട്ടിയുടുപ്പ് മദാമ്മയെ കൂടുതൽ മനോഹരിയാക്കി. കൂടെയുള്ള സായിപ്പ് അവളെചേർത്തു പിടിച്ചിരിക്കുകയാണ്. ദൈവത്തിന്റെ സ്വന്തം നാട് അവർക്ക്ഇഷ്ടപ്പെട്ടിട്ടാണ്. മതം, ഭാഷ, ദേശം എന്തുമായിക്കൊള്ളട്ടെ ഓണംഎല്ലാവർക്കും പ്രിയപ്പെട്ടതാണെന്ന് തോന്നിപ്പോയ നിമിഷം.കുട്ടികാലത്തെ ഓണാഘോഷത്തെക്കുറിച്ചുള്ള രസകരമായമുഹൂർത്തങ്ങളിലേക്ക് അവളുടെ ചിന്ത കടന്നു ചെന്നു.നാട്ടിൻ പുറത്തെ ഓണത്തിന് ഒരു പ്രത്യേക സുഖവും സുഗന്ധവുമുണ്ടായിരുന്നുവല്ലോ. വൈകുന്നേരങ്ങളിൽ അയൽവാസിയായകൂട്ടുകാരെയും കൂട്ടി പൂക്കളമൊരുക്കാനുള്ള പൂക്കൾ പറിയ്ക്കാൻപോകും.വയലുകളും, അരുവികളും, മൊട്ടക്കുന്നുകളും വെള്ളം നിറഞ്ഞ്കിടക്കുന്ന കല്ലുവെട്ടാംകുഴികളുമെല്ലാം ആ നാടിന്റെ പ്രത്യേകതയാണ്.എല്ലാവരുടെയും വീടുകളിലും രണ്ടും, മൂന്നും ആട്ടിൻ കുട്ടികളും കാണും. അവറ്റകളെയും കൂടെ കൂട്ടും.ആട്ടിൻ കൂട്ടത്തെ മേയ്ക്കാൻ വിട്ട് കൂട്ടുകാരെല്ലാം ചേർന്ന്ആൺപെൺ വ്യത്യാസമില്ലാതെ പൂക്കൾ ശേഖരിക്കാൻ തുടങ്ങും.വയലിന്റെ വരമ്പുകളിൽ കാക്കപ്പൂവും മുക്കുത്തിപ്പൂവും ധാരാളമുണ്ടായിരുന്നു.മൊട്ടക്കുന്നുകളിൽ അവിടെവിടെയായി ആനക്കൊമ്പന്റെ തലയെടുപ്പോടെയുള്ള പാറക്കൂട്ടങ്ങൾ ആ നാടിനെ കൂടുതൽ സുന്ദരിയാക്കി. പ്രകൃതിഭംഗി കനിഞ്ഞ് നൽകിയിരിക്കുകയാണ് ഭഗവാൻ. പാറയിടുക്കുകളിൽ തുമ്പച്ചെടികൾ പൂത്ത് നിറഞ്ഞ് നിൽക്കും.കുന്നിന് മുകളിൽ നിരനിരയായി നിൽക്കുന്ന കൊങ്ങിണിയിൽചുവപ്പും മഞ്ഞയും നിറത്തിലുള്ള പൂക്കൾ കണ്ടാൽ കാട്ടുതീയെന്ന്തോന്നിപ്പോകും.വള്ളിച്ചെടിയിലുണ്ടാകുന്ന ഒരു പ്രത്യക തരം പൂക്കൾ കൂടിഉണ്ടായിരുന്നു അവിടെ.വട്ടിയിൽ നിറയെ പൂക്കളും പറിച്ച്, പുല്ല് തിന്ന് വയറ് വീർപ്പിച്ചിരിക്കുന്ന ആടുകളെയും കൂട്ടി സന്ധ്യയ്ക്കു മുമ്പായി വീട്ടിൽ തിരിച്ചെത്തും.
പുറത്ത് മഴ തകർത്തു പെയ്യുന്നുണ്ട്. മഴപോലെ തന്നെ ആണ് പ്രണയവും വിരഹവും. നിനച്ചിരിക്കാത്ത നേരത്ത് നിറഞ്ഞു പെയ്തു ആകെ നനച്ചു കടന്നു ...