തെറ്റി ഇട്ട ഷർട്ടിന്റെ കുടുക്ക് ഒന്ന് ഇടാൻ പോലും നേരം ഇല്ലാതെ, സേഫ്റ്റി പിന്ന് കുത്തിയ ഹവായും ഇട്ടു ഓടുമ്പോൾ പൊട്ടാറായ ബാഗിന്റെ ഇടത്തെ വള്ളിക്ക് തോൾ അല്പം ചരിഞ്ഞു കൊടുത്തിരുന്നു. കുട്ടികൾ ഒഴിഞ്ഞ വരാന്തയിലൂടെ ഓടുമ്പോൾ ചാക്കോ മാഷിന്റെ ചൂരൽ ആയിരുന്നു ഉള്ള് മുഴുവൻ.. പകൽ കിനാവുകൾ ഇല്ലാതാക്കിയ സലോമി ടീച്ചറിന്റെ ചോക്ക് കഷണവും, മഷി ഊതി കുമള വരുത്തിയ നിബ് മാറ്റി പേനകളും, കൊമ്പസ്കൊണ്ട് കോറിയിട്ട ഡെസ്കിലെ ഇഷ്ടങ്ങളും, തുള വീണ നീളം കുടയും, ചെരുപ്പ് ഊറി കൈയിൽ ഇട്ട് ഓടുമ്പോൾ കിട്ടുന്ന ശക്തിയും ഒക്കെ അന്ന് സ്കൂളിൽ പെയ്ത മഴ പോലെ ഇന്നും കുളിരോർമയാണ്.
പത്തു രൂപ ഇല്ലാഞ്ഞിട്ട് നഷ്ടമായ ആ ക്ലാസ് ഫോട്ടോയിലെ ആ കൂട്ടുകാരും , അധ്യാപകരും,കഞ്ഞി പുരയിലെ സരോജിനി ചേച്ചിയും, ഒക്കെ ഇനി ഇത്ര ഗെറ്റ് ടുഗെതർ നടത്തി സെൽഫി എടുത്താലും കിട്ടില്ല. എന്റെ ബാല്യകാല സുഹൃത്തുക്കൾ എന്നതിൽ നിന്നും അവർ ഇപ്പോ ആരെല്ലാമോ ആയിരിക്കുന്നു...
No comments:
Post a Comment